vit

ചെന്നൈ: വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (വി.ഐ.ടി) 36-ാമത് ബിരുദദാനം ഓൺലൈനിൽ നടന്നു. മദ്രാസ് ഐ.ഐ.ടി ഡയറക്‌ടർ പ്രൊഫ. ഭാസ്‌കർ രാമമൂർത്തി മുഖ്യാതിഥിയായിരുന്നു. വി.ഐ.ടി ചാൻസലർ ഡോ.ജി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.

വി.ഐ.ടി വൈസ് പ്രസിഡന്റമാരായ ശങ്കർ വിശ്വനാഥൻ, ശേഖർ വിശ്വനാഥൻ, ജി.വി. ശെൽവം, വൈസ് ചാൻസലർ ഡോ. റാം ബാബു കൊടാലി, പ്രൊ-വൈസ് ചാൻസലർ ഡോ.എസ്. നാരായണൻ, രജിസ്‌ട്രാർ ഡോ.കെ. സത്യനാരായണൻ എന്നിവർ സംബന്ധിച്ചു. 7,569 പേർ ബിരുദ, ബിരുദാനന്തര, ഗവേഷണ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു.