തി​രുവനന്തപുരം: വിശ്വകർമ്മ സമുദായ നേതാവായിരുന്ന സി.മുരുകപ്പൻ ആചാരിയുടെ ഒന്നാംചരമവാർഷി​കത്തോടനുബന്ധി​ച്ച് കേരള വിശ്വകർമ്മ സഭ അനുസ്മരണ സമ്മേളനം നടത്തി​.ജില്ലാ സെക്രട്ടറി പൂവത്തൂർ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ വിശ്വകർമ്മ സഭസംസ്ഥാന ജനറൽ സെക്രട്ടറി വി. എൻ. ചന്ദ്രമോഹൻ സ്വാഗതം പറഞ്ഞു. മുരുകപ്പൻ ആചാരി​യുടെ സഹധർമ്മിണി പി.ഇന്ദിര ദീപം തെളിച്ചു. ചാക്ക വാർഡ് കൗൺസിലർ ശാന്ത, സുകു പാൽക്കുളങ്ങര വിശ്വകർമ്മ സംഗമവേദി പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദ്, കെ.വി.എസ്. വനിതാ നേതാവ് ഗിരിജാചന്ദ്രശേഖർ, ഹരിശങ്കർ,ഹേമകുമാർ, ഐ.എം. സിന്ധു എന്നിവർ സംസാരിച്ചു.