ajin

വെള്ളറട: പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ബൈക്ക് ഓടിച്ചിരുന്ന കാരക്കോണം ത്രേസ്യാപുരം സ്വദേശിയായ യുവാവ് മരിച്ചു. ത്രേസ്യാപുരം നെടിയവിള പുത്തൻവീട്ടിൽ അജിനാണ് (32) മരിച്ചത്.

കൂവപ്പടി പഞ്ചായത്ത് ഓഫീസിന് സമീപം കോടനാട് റോഡിൽ ഡയറിക്കടുത്തുള്ള പാലത്തിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും ഓട്ടോറിക്ഷയുടെ മുൻഭാഗവും തകർന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന സാജനെ (21) ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങൂരിലെ ഹൈഫൺ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സാജൻ. ബൈക്ക് യാത്രക്കാർ രണ്ടുപേരും ബന്ധുക്കളാണ്. പരിക്കേ​റ്റ ഓട്ടോ ഡ്രൈവർ ഹംസയെ പെരുമ്പാവൂർ സാജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിന്റെ ഭാര്യ ഷംസാദു. മക്കൾ: അർഷ, അർഷിൻ.