xuv500

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ പ്രീമിയം എസ്.യു.വിയായ എക്‌സ്.യു.വി 700 ബുക്കിംഗ് ആരംഭിച്ച് മൂന്നു മണിക്കൂറിനകം സ്വന്തമാക്കിയത് 50,000 ഓർഡറുകൾ.

ബുക്കിംഗിന് തുടക്കമായ ഒക്‌ടോബർ ഏഴിന് 57 മിനുട്ടിനകം 25,000 ഓർഡറുകൾ ലഭിച്ചു. രണ്ടാംദിനത്തിൽ രണ്ടുമണിക്കൂറിനുള്ളിലും 25,000 ബുക്കിംഗുണ്ടായെന്ന് കമ്പനി വ്യക്തമാക്കി. 11.99 ലക്ഷം രൂപ മുതലാണ് എക്‌സ്.യു.വി 700ന് വില.