jupiter

കൊച്ചി: ഒട്ടേറെ മികവുകളോടെ ടി.വി.എസ് ഒരുക്കിയ പുത്തൻ മോഡലാണ് ജുപ്പീറ്റർ 125. സീറ്റിനടിയിലെ സ്‌റ്റോറേജിൽ രണ്ടു ഹെൽമറ്റുകൾ വയ്‌ക്കാം. ശ്രേണിയിലെ വലുപ്പമേറിയ സീറ്റാണെന്ന പ്രത്യേകതയുമുണ്ട്.

ടി.വി.എസിന്റെ എക്കോ ത്രസ്‌റ്റ് ഫ്യുവൽ ഇൻജക്‌ഷൻ (ഇ.ടി.എഫ്.ഐ), ഇന്റലിഗോ ടെക്‌നോളജി എന്നിവയുടെ പിന്തുണയോടെ 15 ശതമാനം അധികം മൈലേജ് ജുപ്പീറ്റർ 125 നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആറ് കെ.ഡബ്ള്യു കരുത്തും 10.5 എൻ.എം. ടോർക്കുമുള്ള 124.8 സി.സി., സിംഗിൾ സിലിണ്ടർ, 4-സ്‌ട്രോക്ക്, എയർ-കൂൾഡ് എൻജിനാണുള്ളത്.

അവറേജ്, റിയൽ-ടൈം മൈലേജ് ഇൻഡിക്കേറ്ററുകൾ, സ്മാർട്ട് അലർട്ടുകൾ എന്നിവയോട് കൂടിയ സെമി-ഡിജിറ്റൽ സ്പീഡോമീറ്ററും ശ്രദ്ധേയം. 5.1 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. പ്രിസ്‌റ്റീൻ വൈറ്റ്, ഇൻഡിബ്ളൂ, ഡോൺ ഓറഞ്ച്, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ലഭിക്കും. എക്‌സ്‌ഷോറൂം വില 73,400 രൂപ.