അതിയന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു)​ അതിയന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോദിനാചരണം ജില്ലാ ജോയിന്റ് സെക്രട്ടറി ബാബു രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പുതിയതുറ ജെ.എസ്.എ.സി ഗ്രന്ഥശാലാ ഹാളിൽ ചേർന്ന ചടങ്ങിൽ ബ്ളോക്ക് പ്രസിഡന്റ് പി.കെ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.

വയോധികരായ എസ്. ലക്ഷ്മണൻ ആശാരി,​ എൽ. ഭാർഗവി,​ എസ്. പീതാംബരൻ എന്നിവരെ കരുണാകരൻ,​ സതീഷ് കുമാർ,​ മൈതീൻകണ്ണ് എന്നിവർ പൊന്നാടയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ജില്ലാ മെമ്പർ രാജമ്മ ടീച്ചർ,​ ബ്ളോക്ക് വൈസ് പ്രസി. എം. രാജേന്ദ്രൻ,​ കോട്ടുകാൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജോ. സെക്രട്ടറി താർസ്യൂസ് സ്വാഗതവും കരുംകുളം യൂണിറ്റ് സെക്രട്ടറി ജൂസാ ജേക്കബ് നന്ദിയും പറഞ്ഞു.