തിരുവനന്തപുരം: വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ ഉന്നതവിജയം നേടിയ സമുദായത്തിലെ നാല്പതിലേറെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി അനുമോദിച്ചു. ഞായറാഴ്ച കരമന വിശ്വകർമ്മ മഠം ഹാളിൽ നടന്ന ചടങ്ങിൽ രാജേന്ദ്രൻ വേട്ടമുക്ക് പ്രാർത്ഥനാഗീതം ആലപിച്ചു. ജില്ലാ പ്രസിഡന്റ് ജയൻ ചിറ്റാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. ഗീതാ രാജേന്ദ്രൻ ദീപം തെളിച്ചു. ജില്ലാ സെക്രട്ടറി ജയമോൻ നരുവാമ്മൂട് സ്വാഗതം പറഞ്ഞു.
പി.കെ. രാജേന്ദ്രനാഥൻ ആചാരി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ദിൻകർ കൃഷ്ണൻ, എൻ. രവികുമാർ, മിനി വി. ദേവ്, രാജഗോപാൽ ആചാര്യ, കുമാരി ഗൗരിജയൻ എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബാലചന്ദ്രൻ വാൽക്കണ്ണാടി, ഷിബി ശ്രീകുമാർ, രാജേന്ദ്രൻ ആറ്റിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ സിജി അജിത് കൃതജ്ഞത പറഞ്ഞു.