mohd-akbar-shah
ഫോട്ടോ: മുഹമ്മദ് അക്ബർഷ

കോവളം: ട്രെയിനിൽ യാത്ര ചെയ്യവേ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു. വിഴിഞ്ഞം തൊഴിച്ചൽ പനനിന്ന വിളയിൽ ഷാഫി മൻസിലിൽ മുഹമ്മദ് ഷാഫി മുസ്‌ലിയാരുടെ മകൻ മുഹമ്മദ് അക്ബർഷയാണ് (22 - എസ്.എസ്.എഫ് നെയ്യാറ്റിൻകര ഡിവിഷൻ ജനറൽ സെക്രട്ടറി) മരിച്ചത്. വ്യാഴാഴ്ച രാത്രി കണ്ണൂരിൽ പരീക്ഷ എഴുതാൻ പുറപ്പെട്ട സഹപ്രവർത്തകന് കൂട്ടായി ട്രെയിനിൽ യാത്ര ചെയ്യവേയാണ് നെഞ്ചുവേദനയുണ്ടായത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ് ഹാജറബീവി. സഹോദരങ്ങൾ: സ്വാബിറ, അഹ്സന.