fs

തിരുവനന്തപുരം:സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എഫ്.എസ്‌.ഇ.ടി ഒയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കരമന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ എഫ്.എസ്.ഇ.ടി.ഒ സംഭാവന ചെയ്യുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ ജനറൽ സെക്രട്ടറി എം.എ.അജിത്‌ കുമാർ മന്ത്രിയ്ക്ക് കൈമാറി.ജില്ലാ പ്രസിഡന്റ് വി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എൻ.ടി.ശിവരാജൻ,ട്രഷറർ ഡോ.എസ്.ആർ. മോഹന ചന്ദ്രൻ,ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ,കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി ദീപക് എസ്.വി എന്നിവർ സംസാരിച്ചു.