ഇടുക്കി: മുഴുവൻസമയ പ്രൊഫഷണൽ/ ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ, ഭാര്യ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പ് അനുവദിക്കുന്നു. വാർഷിക കുടുംബ വരുമാന നിബന്ധന 2019-20 മുതൽ ഒഴിവാക്കിയിട്ടുണ്ട്. മുൻപ് രണ്ട് തവണ ലഭിച്ചവരും മറ്റ് ഫീസ് ഇളവോ സ്‌കോളർഷിപ്പോ ലഭിക്കുന്നവരും അർഹരല്ല. അപേക്ഷാഫോറത്തിനും വിശദാംശങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862222904