തൊടുപുഴ :നഗരസഭയുടെ ഹൃദയഭാഗത്തുള്ള മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ് കേരള പിറവിദിനമായ നവംബർ 1 മുതൽ തുറന്നു കൊടുത്ത് പൂർണ്ണമായ രീതിയിൽ പ്രവർത്തന സജ്ജമാകുന്നതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. നഗരസഭയുടെ വിവിധ വാർഡുകളിലെ നിരവധി പരാതികൾ ഉയർന്നു വന്നിരുന്ന തെരുവു വിളക്കുകൾ മെയിന്റനൻസ് നടത്തി പ്രവർത്തനമാക്കുന്ന വേലകൾ 10 ദിവസത്തിനകം പൂർണ്ണമായും പൂർത്തീകരിക്കുമെന്നും ഇതിനോടകം തന്നെ 27 വാർഡുകളിലെ വേലകൾ പൂർത്തീകരിച്ചതായും ചെയർമാൻ അറിയിച്ചു.