മരിയാപുരം :കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകണമെന്ന് ഡി സി സി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. . ജീവിത സ്പർശിയായ കാര്യങ്ങളിലെ ഇടപെടലുകളിലൂടെയും ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലൂടെയും മാത്രമേ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരിച്ചു വരവ് സാദ്ധ്യമാക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി കെയർ ഫൌണ്ടേഷൻ മരിയാപുരം യൂണിറ്റ് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം. ട്രസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗം എ. പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. എം.ഡി.അർജുനൻ, എം. ടി. തോമസ്, ജോബി അഗസ്റ്റിൻ, ശ്രീലാൽ എസ്. ലിജോ കുഴിഞ്ഞാലിക്കുന്നേൽ, ജിജി സെബാസ്റ്റ്യൻ, മാത്യു കല്ലകാവുങ്കൽ, തങ്കച്ചൻ അമ്പാട്ടുകുഴി, ബിജോമോൻ കറേക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.