roshy

ഇടുക്കി: മുൻഗണനാ റേഷൻകാർഡ് ജില്ലാതല വിതരണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ജില്ലയിൽ 2466 മുൻഗണന കാർഡുകളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 350 മുൻഗണനാ കുടുംബങ്ങൾക്കുള്ള റേഷൻകാർഡ് വിതരണമാണ് മന്ത്രി നിർവഹിച്ചത്.ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ടി. ഇ നൗഷാദ്, ജില്ലാ സപ്ലൈ ഓഫീസർ എ.കെ സതീഷ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ആർ ശ്രീദേവി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.