ചെറുതോണി : കുടിയേറ്റ കർഷകരുടെ സ്മരണ ഉയർത്തുന്ന മണിയാറൻകുടി-കൈതപ്പാറ-ഉടുമ്പന്നൂർ റോഡിന്റെ സർവേ നടത്തുന്നതിന് അനുമതി നൽകിയതായും ഒരാഴ്ചയ്ക്കകം സർവേ ആരംഭിക്കാനാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം വനം മന്ത്രി എ.കെ ശശീന്ദ്രന്റെ ചേംബറിൽ ജലവിഭവ മന്ത്രിയുടേയും ഡീൻ കുര്യാക്കോസ് എം.പിയുടേയും ആവശ്യപ്രകാരം വിളിച്ചു ചേർത്ത യോഗത്തെത്തുടർന്ന് പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്നതിനായി സർവേയ്ക്ക് അനുമതി നൽകുകയായിരുന്നു. റോഡുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കണമെന്നഭ്യർത്ഥിച്ച് ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും നേതാക്കളും വനം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇന്നലെ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽവെച്ച് മന്ത്രി എ.കെ ശശീന്ദ്രൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി സർവേ നടപടികൾ ആരംഭിക്കുവാൻ നിർദ്ദേശം നൽകുകയായിരുന്നു.വെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.