ഇടുക്കി: ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളും പരാതികളും വിലയിരുത്തി പരിഹാരമുണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമായി ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അദാലത്ത് നടത്തും. 15ന് രാവിലെ 10.30ന് കുയിലിമല കളക്ട്രേറ്റ് ഹാളിൽനടക്കുന്ന അദാലത്തിൽ ഒരുക്കുന്നു. അദാലത്തിൽ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാൻർ പങ്കെടുക്കും.
പരാതികൾ മുൻകൂട്ടി 10 നകം സെക്രട്ടറി, ജില്ലാ ശിശുക്ഷേമസമിതി, ഇടുക്കി കോളനി പി.ഒ., ഇടുക്കി685602 എന്ന വിലാസത്തിലോ ജില്ലാസെക്രട്ടറിയുടെ 9447963226 വാട്‌സ്അപ്പ് നമ്പരിലോ dukkisisu@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കേണ്ടതാണ്.