വാഴത്തോപ്പ് : ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷൻന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ നീർച്ചാലുകളുടെ പുനരുജ്ജീവനത്തിന് തുടർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനംഇന്ന് പാറേമാവ് ചെറുതോണി തോട് ശുചീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ഹരിത കേരളം മിഷൻ ഡിഎംസി ഡോ. ജി എസ് മധു, ശുചിത്വ മിഷൻ ഡിഎംസി ജസീർ പിവി, മെഡിക്കൽ കോളേജ് ആർഎംഒ അരുൺ എസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ ജോയി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആലിസ് ജോസഫ്തുടങ്ങിയവർ പങ്കെടുക്കും.