ചെറുതോണി: സീനിയർ സിറ്റീസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയോജനദിനാചരണവും ആരോഗ്യപരിശീലനക്ലാസും ജറിയാട്രിക് ക്ലബ്ബ് ഉദ്ഘാടനവും നടന്നു. ഡോ. ക്രിസ്റ്റി ജെ.തുണ്ടിപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. ജെറിയാട്രിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ വയോജന കൂട്ടായ്മയും പുനർജ്ജനി പരിപാലനവും കൊവിഡാനന്തര ചികിത്സകളും യോഗ പരിശീലനവും ജീവിതശൈലി രോഗപരിചരണവും ആരംഭിക്കും.. യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ആർ.ജനാർദ്ദനൻ, ഡോ.രവീന്ദ്രനാഥ്, സി.എം.തങ്കരാജൻ, തങ്ങൾകുഞ്ഞ്, ടി ഔസേപ്പ് തുടങ്ങിയവർ സംസാരിച്ചു.