കുമാരമംഗലം : സമഗ്ര മാലിന്യ പരിപാലനത്തിന് അംഗീകാരം ലഭിച്ച കുമാരമംഗലം ഗ്രാമപഞ്ചായത്തിനെ ഒ.ഡി.എഫ്.പ്ലസ് ആയി പ്രഖ്യാപിക്കുന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ പ്രഖ്യാപനം നിർവ്വഹിക്കും.പ്രസിഡന്റ് ഷമീന നാസർ അദ്ധ്യക്ഷയാകും. പഞ്ചായത്ത് വകുപ്പ് അഡീഷണൽ ഡയറക്ടർ അജിത് കുമാർ മുഖ്യാതിഥിയാകും. ചടങ്ങിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കും. അജൈവ മാലിന്യ ശേഖരണം 100 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പാക്കി, എല്ലാ വീടുകളിലും ശൗചാലയങ്ങൾ,സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ശുചിമുറികൾ,മാലിന്യമുക്തമായ പൊതു ഇടങ്ങൾ , മലിന ജലം കെട്ടിനിൽക്കാത്ത പരിസരങ്ങൾ,വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവ മുൻനിർത്തിയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് അറിയിച്ചു.