awsathi
സിവിൽ സർവ്വീസ് റാങ്ക് ജേതാവ് അശ്വതി ജിജിയെ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ ഭാരവാഹികൾ അനുമോദിക്കുന്നു

ഇടുക്കി: സിവിൽ സർവ്വീസ് പരീക്ഷയിൽ 41ാം റാങ്ക് നേടിയ അശ്വതി ജിജിയെ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ ഭാരവാഹികൾ മുരിക്കാശേരിയിലെ വീട്ടിലെത്തി അനുമോദിച്ചു. . എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫോണിലൂടെ അനുമോദനം അറിയിച്ചു . അശ്വതിയുടെ മാതാപിതാക്കളുമായും അദ്ദേഹം സംസാരിച്ചു ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് വൈസ് പ്രസിഡന്റ് അഡ്വ കെ ബി സെൽവം ,യോഗം ഡയറക്ടർ സി പി ഉണ്ണി വൈദിക സമിതി പ്രസിഡന്റ് മഹേന്ദ്രൻ ശാന്തികൾ മുരിക്കാശേരിശാഖാ യോഗം സെക്രട്ടറി വിജയകുമാർ മറ്റക്കര,എംപ്ലോയ്‌സ് ഫോറം കേന്ദ്രസമിതി അംഗം അനൂപ് പ്ലാക്കൽ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി എൻ സതീശൻ എന്നിവരാണ് അശ്വതി ജിജിയെ അനുമോദിക്കുന്ന സംഘത്തിലുണ്ടായിരുന്നത്.