തൊടുപുഴ: റെയിൽവേയുടെ ചൂഷണത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെ ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ തൊടുപുഴയിൽ ധർണ നടത്തി. സ്‌പെഷ്യൽ ട്രെയിനുകളും എക്‌സ്പ്രസ്സ് ട്രെയിനുകളും മാത്രം ആരംഭിക്കുകയും ഉയർന്ന റിസർവേഷൻ നിരക്ക് യാത്രക്കാരിൽ നിന്ന് ഈടാക്കുകയുമാണ് ചെയ്യുന്നത്.ലോക്കൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങിയിട്ടില്ല.അൺ റിസർവ്ഡ് ടിക്കറ്റും, സീസൺടിക്കറ്റും ഇതുവരെ പുനസ്ഥാപിച്ചില്ല. സാധാരണക്കാരും ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പടെയുള്ള സ്ഥിരം യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് എഫ്.എസ്.ഇ.റ്റി.ഒ ധർണ നടത്തിയത്. തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ നടന്ന
ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു.
എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡന്റ് ഷാമോൻലൂക്ക് അദ്ധ്യക്ഷത വഹിച്ചു.കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.കെ.കെ. ഷാജി,എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു.എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് സ്വാഗതവും വിഎസ്എം നസീർ നന്ദിയും പറഞ്ഞു.