തൊടുപുഴ: ദേശീയ വോളണ്ടറി രക്തദാന ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ അഗ്‌നി രക്ഷാനിലയവും സിവിൽ ഡിഫെൻസ് അംഗങ്ങളും ചേർന്ന് ഐ എം എ യിൽ രക്തദാന ക്യാമ്പ് നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എം നാസർ രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ഓഫീസർ ബിൽസ് ജോർജ് രക്തദാനത്തെ പറ്റി സംസാരിച്ചു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ എബ്രഹാം വാർഡന്മാരായ അൻസാരി എം.എം, ബിനോയ് ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.അഗ്‌നിരക്ഷാ സേന അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും രക്തദാനം നടത്തി .