മൂലമറ്റം: തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു.ഇലപ്പള്ളി അനൂർ തെക്കേപ്പുരക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ (73) യാണ് മരിച്ചത്.മകൻ സണ്ണി രാവിലെ റബ്ബർ വെട്ടാൻ പോയിരുന്നു.ഈ സമയം അന്നമ്മ വീട്ടിൽ തനിച്ചായിരുന്നു.വൈകിട്ട് സണ്ണി വീട്ടിൽ തിരികെ എത്തിയപ്പോഴാണ് അന്നമ്മ മുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.ഉടൻ മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംസ്ക്കാരം നടത്തി. .മക്കൾ' അമ്മിണി (പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് തൊടുപുഴ), മേഴ്സി, ഗ്രേസി(കട്ടപ്പന ഐ.റ്റി.ഐ.),ജെയിംസ് (കെ.എസ് ഇ ബി മൂലമറ്റം അസിസ്റ്റൻ്റ് എഞ്ചിനിയർ),സണ്ണി. മരുമക്കൾ:അഗസ്റ്റിൻ, ജോയി,മായ (കെ എസ് എഫ് ഇ മുട്ടം)