മുട്ടം: മലങ്കര ടൂറിസം ഹബ്ബിനോട് അനുബന്ധിച്ച് വെള്ളം മലിനമാകാത്ത ബോട്ട് സർവീസ് ആരംഭിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് മുട്ടം വികസന സമിതിയുടെ യോഗം ആവശ്യപ്പെട്ടു. അണക്കെട്ടിലെ വെള്ളം മലിനമാകാത്ത ബോട്ട് സർവീസ് ആരംഭിക്കുന്നതിന് വേണ്ടി ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ,ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ്,പി ജെ ജോസഫ് എം എൽ എ, ഡീൻ കുര്യാക്കോസ് എം പി, കളക്ടർ എന്നിവർക്ക് നിവേദനം നൽകാൻ യോഗത്തിൽ തീരുമാനിച്ചു.മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ കുടി വെള്ള ക്ഷാമം പരിഹരിക്കുന്നതിനും തുടർച്ചയാട്ടിട്ടുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുന്നതിന് സബ് സ്റ്റേഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും യോഗംആവശ്യപ്പെട്ടു.വികസന സമിതി പ്രസിഡന്റ് ജോസഫ് പഴയിടം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടോമി ജോർജ് മൂഴിക്കുഴി,കുട്ടിയമ്മ മൈക്കിൾ,റെജി ഗോപി, ടെസി സതീഷ്, കെ പി സുനീഷ്, ടി എം റഷീദ്, കെ എൻ ഗീതാകുമാരി,ബെന്നി പ്ലാക്കൂട്ടം,നൗഷാദ്ഷാ എം ഇ,സുബൈർ എ കെ, ഷാജി എംബ്രയിൽ,സുബൈർ പി എം,ഗോകുൽ ഗോപിനാഥ്,ജോസ് ചുമപ്പുങ്കൽ, അജയൻ ടി എ, ബിനു കെ ജെ, ജോസ് ഈറ്റക്കുന്നേൽ, ഈസ ടി എച്ച് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ ജനപ്രതിനിധികൾ, മർച്ചന്റ് അസോസിയേഷൻ, വിവിധ സാമൂഹ്യ - സാംസ്ക്കാരിക - രാഷ്ട്രീയ നേതാക്കൾ,കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ, ലൈബ്രറി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.