വെള്ളിയാമറ്റം: വൃദ്ധരായ ദമ്പതികളെ മക്കൾ അവഗണിക്കുന്നതായി പരാതി. വെള്ളിയാമറ്റം കളമ്പുകാട്ട് ജെയിംസ് (83), അന്നക്കുട്ടി (79) ദമ്പതികളാണ് മക്കൾ സംരക്ഷിക്കാൻ തയാറാകാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്.ഇവർക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. വൃദ്ധ ദമ്പതികളെ സംരക്ഷിക്കാൻ അവശ്യമായ നിയമനുസൃത നടപടികൾ സ്വീകരിക്കാൻ സാമൂഹ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്വത്ത് ഭാഗം വെച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇവരെ അവഗണിക്കാൻ കാരണം എന്നാണ് വിവരം. സ്വന്തമായി ആറേക്കർ പുരയിടം ഉണ്ടായിട്ടും ഇവർക്ക് ആവശ്യമായ പരിചരണം കിട്ടാത്ത സാഹചര്യം അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അവശ നിലയിലായ അന്നക്കുട്ടിക്ക്‌ പാലിയേറ്റിവ് കെയർ നഴ്‌സ്‌ സോണിയ പഞ്ചായത്ത് അംഗം കൃഷ്ണൻ ,ആശ പ്രവർത്തക എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി പരിചരണം നൽകി. പൊലീസിൻ്റെ നിർദേശപ്രകാരം മക്കൾ രണ്ട് പേരും ഇന്നലെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തിരെ അറിയിച്ചു.