ഇടുക്കി: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗം ഇടുക്കി ഡിവിഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.ഓൺലൈനായി നടത്തുന്ന ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000, 1000, 500 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. ഒക്ടോബർ 5 ന് രാവിലെ 10 മുതൽ 11 വരെ പെൻസിൽ ഡ്രോയിംഗ് മത്സരവും, ഉച്ചയ്ക്ക് 12 മുതൽ 1 വരെ വാട്ടർ കളർ പെയിന്റിംഗ് മത്സരവും, 6 ന് രാവിലെ 10.30 മുതൽ 11.30 വരെ ഉപന്യാസ മത്സരവും നടത്തും. കൊവിഡ് കാലഘട്ടമായതിനാൽ മത്സരങ്ങൾ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി ചുരുക്കി ഓരോ മത്സരത്തിനും അംഗീകാരമുളള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും 2 പേർക്ക് വീതം അധികാരികളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഓൺലൈനായി സമർപ്പിച്ച് മത്സരത്തിൽ പങ്കെടുക്കാം. അന്വേഷണങ്ങൾക്ക് സാമൂഹിക വനവത്കരണ വിഭാഗം, ഡിവിഷൻ ഓഫീസ്, വെളളപ്പാറ, പൈനാവ് പി.ഒ ഇടുക്കി. ഫോൺ 04862 232505,