ഇടുക്കി: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച്ച രാവിലെ 11 മുതൽ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ മെഗാ അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവർക്ക് സ്ത്രീധനം/ ഗാർഹിക പീഡനം സംബന്ധിച്ച് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.