ചെറുതോണി:എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ 56 പൊതുവിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ ജി സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജു കല്ലറയ്ക്കൽ, ടി ഇ നൗഷാദ്,എന്നിവർ സംസാരിച്ചു.എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.എം ജലജ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം വിജീഷ് കുമാർ നന്ദിയും പറഞ്ഞു.