പെരിയാമ്പ്ര : മണക്കാട് വില്ലേജിൽ പെരിയാമ്പ്ര പാടശേഖരത്തിൽ അനധികൃതമായിമണ്ണിട്ട് നികത്തിയ നിലം പൂർവ്വ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ ഉത്തരവായി. ബി.റ്റി.ആറിൽ നിലമെന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് മീൻകുളത്തിന്റെ മറവിൽ പാടം നികത്തിയതിനെത്തുടർന്ന് പെരിയാമ്പ്ര നെൽവയൽ സംരക്ഷണ സമിതി പ്രസിഡന്റ് ഷാൻ.എം. തോമസ് , സെക്രട്ടറി ബാബു.എം.സി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ പരാതിയേത്തുടർന്നാണ് നടപടി. ഉത്തരവ് സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി റിപ്പോർട്ട് നൽകാൻ മണക്കാട് വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി. ഉത്തരവ് ഉടനടി നടപ്പാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ പെരിയാമ്പ്ര നെൽവയൽ സംരക്ഷണ സമിതി തീരുമാനിച്ചു. ഷാൻ.എം. തോമസ് അദ്ധ്യക്ഷത വഹിച്ചു.