കുടയത്തൂർ : കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷ പോളിടെക്‌നിക് സിവിൽ ഡിപ്‌ളോമ/രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്‌ളോമയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നസർട്ടിഫിക്കറ്റുകൾ സഹിതം 4ന് വൈകിട്ട് 4 മണിക്കാ മുമ്പായി പഞ്ചായത്ത് ഓഫീസിൽഅപേക്ഷസമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.