തൊടുപുഴ : സംസ്ഥാന മൗണ്ടൻ സൈക്‌ളിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും മലങ്കര എസ്റ്റേറ്റിലെ ആശുപത്രി പടിയിൽ നടക്കും. ഒരു സമയം ഒരു ഒരു വിഭാഗത്തിൽ നാൽപ്പതോളം സൈക്‌ളിസ്റ്റുകൾ പങ്കെടുക്കും. ഡീൻ കുര്യാക്കോസ് എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഇടവെട്ടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിക്കും. ഞായറാഴ്ച പകൽ മൂന്ന് മണിയോടെമത്സരങ്ങൾ സമാപിക്കും.