തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചിരി ഒരു മരുന്ന് എന്ന വിഷയത്തിൽ വി.എസ്.ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി.

അനുമോദിച്ചു

കരിമണ്ണൂർ: കരിമണ്ണൂർ വികസന വിദ്യാകേന്ദ്രത്തിന്റെയും തൊമ്മൻകുത്ത് തുടർ വിദ്യാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുല്യത ഹയർസെക്കൻഡറി വിജയികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ, വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ട്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജി ജോമോൻ എന്നിവർ വിജയികളെ പൊന്നാട അണിയിച്ച് ആദരിച്ചു.