ഇടവെട്ടി: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും കുടംബശ്രീയുടെയും നേതൃത്വത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. മാർത്തോമ പെട്രോൾ പമ്പിന് സമീപമുള്ള ബിൽഡിംഗിലാണ് ജനകീയ ഹോട്ടൽപ്രവർത്തിക്കുക. രാവിലെ 8.30 ന് ഹോട്ടലിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിക്കും. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആദ്യ വിൽപ്പന നിർവഹിക്കും. ഉച്ചയൂണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയുമാണ് നിരക്ക്.