തൊടുപുഴ: സപ്ലെകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ജോലി ചെയ്യുന്ന ദിവസ വേതന പായ്ക്കിംഗ് ജീവനക്കാർക്ക് വിറ്റുവരവിന്റെ പേരിലുള്ള ടാർജറ്റ് ഒഴിവാക്കി ശമ്പളം നൽകണമെന്ന് സപ്ലെക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)​ താലൂക്ക് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പൊതുവാഹന ഗതാഗതമില്ലാത്തതും കൊവിഡ് വ്യാപനവും ഔട്ട്‌ലെറ്റുകളിലെ വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ ഉദ്ഘാടനം ചെയ്തു. ചാർളി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.എസ്. അലിൽ,​ സുജ ഷാജി,​ ഫാത്തിമ്മ അസീസ്,​ നോമ്പിൾ പി. ഡൊമിനിക്,​ രജനി ഷിബു,​ ഷീല സന്തോഷ്,​ ലീല ശശി,​ സെബാസ്റ്റിൻ,​ റംല അഷ്‌റഫ്,​ റെജി ജോസഫ്,​ ഷിജി ജെയിംസ് എന്നിവർ സംസാരിച്ചു.