ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്ത് സമ്പൂർണ്ണ വാക്‌സിനേഷൻ പഞ്ചായത്തായി പ്രഖ്യാപിക്കും. 18 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അഞ്ഞൂറോളം അന്യ സംസ്ഥാന തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്‌സിൻ വിതരണം നൽകിയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുന്ന പ്രഖ്യാപന ചടങ്ങിൽ കൊവി ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായിരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കും.