തൊടുപുഴ :കുമ്മംകല്ലിൽ ആദ്യമായി എ .ടി .എം .പ്രവർത്തനം തുടങ്ങി . ഹയാത്ത് പ്ലാസയിൽ ഇന്ത്യ വൺ എ .ടി .എം .മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം .എ .കരിം ഉദ്ഘാടനം ചെയ്തു .എല്ലാവിധ എ .ടി .എം .സേവനങ്ങളും ഇവിടെ ലഭ്യമാണ് .ഏതുബാങ്കിന്റെയും കാർഡുകൾ ഉപയോഗിക്കാൻ സൗകര്യമുണ്ട് .അധിക ചാർജുകൾ ഒന്നും ഉണ്ടായിരിക്കില്ല .
ഇവിടെ എ .ടി .എം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട് . എ .ടി .എം .സേവനം ഒരുക്കിയ ഇന്ത്യ വൺ കമ്പനിയെ അഭിനന്ദിക്കുന്നതായി എം.എ .കരിം പറഞ്ഞു