തൊടുപുഴ:ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ പൂമംഗലം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യ സെന്ററിൽ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിച്ചു. ഗാന്ധി സ്മരണയും പുഷ്പാർച്ചനയും നടത്തി.വാർഡ് കൗൺസിലർ പി.ജി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.പ്രൊജക്ട് ഓഫീസർ പി.കെ.രാഘവൻ, ജൂനിയർ സൂപ്രണ്ട് മേരിലിന്റ എന്നിവർ സംസാരിച്ചു. ഒക്ടോബർ 16 വരെ നടക്കുന്ന ഗാന്ധിജയന്തി മേളയിൽ ഗുണമേന്മയുള്ള ഖാദി കോട്ടൺ ഷർട്ടുകൾ, മുണ്ടുകൾ, ഖാദി സിൽക്ക് സാരികൾ,നാടൻപഞ്ഞി കിടക്കകൾ, തലയിണകൾ, ഗ്രാമീണ ഉൽപ്പന്നങ്ങളായ തേൻ, സോപ്പ്, നല്ലെണ്ണ എന്നിവയും ലഭിക്കും.ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ ഗവ.റിബേറ്റും ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി പ്രൊജക്ട് ഓഫീസർ അറിയിച്ചു.