ഇടുക്കി: ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിന് വേണ്ടി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 11ന് സർവ്വകക്ഷിയോഗവും ഉച്ചകഴിഞ്ഞ് 2.30 ന് കർഷക സംഘടനകളുടേയും ക്ഷീര സംഘടനകളുടേയും പ്രതിനിധി യോഗവും ഇടുക്കി പാക്കേജ് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേരുമെന്ന് ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.