തേക്കടി: ലഹരി വർജ്ജന ബോധവൽക്കരണ മിഷന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ തേക്കടി താമരക്കണ്ടം റെസിഡന്റസ് അസോസിയേഷനുമായി ചേർന്ന് എക്‌സൈസ് വകുപ്പ് സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ പ്ലാക്കാട് ഏന്തി വിദ്യാർത്ഥികൾ സൈക്കിൾ റാലിയിൽ പങ്കെടുത്തു റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് ജെ. കരൂർ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്തംഗം രമ്യ മോഹൻ ഫ്‌ളാഗ് ഓഫ് കർമ്മവും നിർവഹിച്ചു. കുമളി പഞ്ചായത്തംഗം ജിജോ രാധാകൃഷ്ണൻ ലഹരിവിരുദ്ധ സന്ദേശം നൽകി. പ്രിവന്റീവ് ഓഫീസർ രാജ്കുമാർ , ഡി. സതീശ് കുമാർ , തേക്കടി ടൂറിസം പ്രമോഷൻ കൗൺസിൽ പ്രസിഡന്റ് ബാബു ഏലിയാസ് എന്നിവർ പ്രസംഗിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. കാർത്തികേയൻ സ്വാഗതവും റസിഡൻസ് അസോസയേഷൻ സെക്രട്ടറി ഗോപൻ നന്ദിയും പ്രകാശിപ്പിച്ചു.