തൊടുപുഴ: മഹാത്മാഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ സേവന ദിനമാചരിച്ചു. മങ്ങാട്ടുകവല നാലുവരിപ്പാതയിൽ വടക്കം മുറി ജംഗ്ഷനിലെ ഡിവൈഡറുകളുടെ ഇരുവശവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ എ മുഹമ്മദ് അമീൻ നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി .എച്ച് .സുധീർ ഗാന്ധിജയന്തിദിന സന്ദേശം നൽകി. വൈറ്റ് ഗാർഡ് ജില്ലാ കോർഡിനേറ്റർ പി എം നിസാമുദ്ദീന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനത്തിന് ഹാറൂൺ റാത്തപ്പിള്ളി, പി എൻ ജാഫർ, വി എം ജലീൽ, പി എൻ സിയാദ്, അജ്മൽ ഷക്കീർ, റിയാസ് പി ആർ, പി എ നജീബ് എന്നിവർ നേതൃത്വം നൽകി