കുടയത്തൂർ: ശരംകുത്തി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മലങ്കര ജലാശയത്തിൽ കുന്നുകൂടി കിടന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഇരുപത് ദിവസം നീണ്ടു നിൽക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്തംഗം ബിന്ദു സുധാകരന്റെ നേതൃത്വത്തിൽ കുടയത്തൂരിൽ ശുചീകരണ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മലങ്കര ജലാശയത്തിലേക്ക് ഒഴുകി എത്തുന്ന സമീപത്തെ കൈതോട്ടിലെ മാലിന്യങ്ങളും നീക്കം ചെയ്തു. ജലാശയത്തിൻ്റെ നടുവിലായി കിടന്നിരുന്ന മാലിന്യങ്ങൾ കൊട്ട വഞ്ചിയിലും,വള്ളങ്ങളിലും എത്തിയാണ് ചാക്കുകളിൽ ശേഖരിച്ചത്. സന്തോഷ് ട്രോഫി മുൻ താരവും, രക്തദാന പ്രവർത്തനങ്ങളുടെ സംയോജകനുമായ പി.എ.സലിംകുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ബിന്ദുസുധാകരൻ, മുൻ ഫുട്ബോൾ താരം ഗണേഷ്.കെ, അറക്കുളം പഞ്ചായത്തംഗം പി.എ.വേലുക്കുട്ടൻ, വോളിബോൾ താരം ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു.കെ.യു.സിജു, ഹരിദത്ത്, പി.പി.ശ്രീരാജ്, വിഷ്ണു കെ.എ, ജോബൻ ജോസഫ്, കെ.ആർ.ഷാജി, സിജു കുന്നിനിയിൽ, ജ്യോതിഷ്, കെ.എൻ.ഷിബു, കൃഷ്ണരാജ്, രാജീവ് വി.എസ്, മനോജ്, പ്രഭാകരൻപിള്ള, സാബു, അശോകൻ, ബിജു കെ.യു, തുടങ്ങിയവർ നേതൃത്വം നൽകി.