ഇടുക്കി: രണ്ട് ദിവസത്തിനിടെ ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചത് 1245 പേർക്ക്. ഇന്നലെ 639 പേർക്കാണ് രോഗം ബാധിച്ചത്. 18.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 688 പേർ ഇന്നലെ രോഗമുക്തി നേടി. ശനിയാഴ്ച 606 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 915 പേർ ശനിയാഴ്ച രോഗമുക്തി നേടി.