തൊടുപുഴ : എൻ.സി.പി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ എൻ.സി.പി പ്രവർത്തകർ ഗാന്ധി സ്മൃതിയാത്ര നടത്തി. തൊടുപുഴ ഗാന്ധിസ്‌ക്വയറിൽ ജാഥയായി എത്തിയ പ്രവർത്തകർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി ക്‌ളമന്റ് മാത്യു അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനം നടത്തി. യോഗത്തിൽനിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി സജിജോർജ്ജ്‌സ്വാഗതവും റ്റി.എം ആഷറ നന്ദിയും പറഞ്ഞു. യോഗത്തിൽ എം.കെ.രവീന്ദ്രൻ,സിദ്ധിഖ്, സജി പാറത്തോട്, ബെയിസിൻ സജി, ബിനോയി,ഷാജിതുടങ്ങിയവർആശംസ അർപ്പിച്ച് സംസാരിച്ചു.