manakkad

മണക്കാട് : മണക്കാട് ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലായി പ്രവർത്തിച്ചുവരുന്ന 26 ഹരിതകർമ്മസേനാംഗങ്ങളെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉദ്ഘാടനം ചെയ്തു.മാലിന്യ സംംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുവീടാന്തരം കയറിയിറങ്ങി പ്‌ളാസ്റ്റിക് മാലിന്യങ്ങൾസമാഹരിച്ച് ശുചിത്വ മിഷന്റെ മാലിന്യ സംസ്‌കരണ പരിപാടിയുടെ മുൻ നിരയിൽനിന്ന് പ്രവർത്തിച്ചുവരുന്നവരുന്ന ഹർതകർമ്മസേനാംഗങ്ങളോട് വീടുകളിലെത്തുമ്പോൾ സഹകരിച്ച് പ്‌ളാസ്റ്റിക് മാലിന്യങ്ങൾ നൽകുന്നതോടൊപ്പം യൂസർ ഫീസ് കൂടിനൽകി പഞ്ചായത്തിനെ മാലിന്യ സംസ്‌കരണ രംഗത്ത് മുൻപന്തിയിൽഎത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ടിസ്സി ജോബ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻമാർ, പഞ്ചായത്തംഗങ്ങൾ ,കുടുംബശ്രീ ചെയർപേഴ്‌സൺ,തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം പങ്കെടുത്തു.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മണക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉപഹാരങ്ങൾ നൽകുന്നു.