മൂലമറ്റം: നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അറക്കുളം അശോകകവല നെല്ലൻകുഴിയിൽ മെൽവിൽ സബാസ്റ്റ്യ(29) നാണ് പരിക്കേറ്റത്.മൂലമറ്റത്ത് സുഹൃത്തിനെ വിട്ടതിനു ശേഷം തിരികെ വരും വഴി ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മൂലമറ്റം ഗവ.ഹയർ സെക്കന്ററി സ്‌കൂളിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മെൽവിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. കാഞ്ഞാർ പൊലീസ് മേൽ നടപടി സ്വീകരിച്ചു.ബൈക്ക് ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതോടെ സമീപ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.