തൊടുപുഴ: കേൾവി ശക്തി ദുർബലരായ കുട്ടികളേയും മുതിർന്നവരെയും ശക്തരാക്കുന്നതിനായി അലിയാവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റിറ്റ്യൂട്ടി ന്റെയും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ അൽ അസ്ഹർ മെഡിക്കൽ കോളേജ് ഇ. എൻ. ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ശ്രവണ യന്ത്ര വിതരണ ക്യാമ്പ് തുടങ്ങി.അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിറ്റൂഷൻ ചെയർമാൻ ഹാജി കെ.എം മൂസ അധ്ദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ജി യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസ് ലർ പ്രൊഫ. ഡോ. സി. ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അലി യാവർ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഔട്ട് റീച് ആന്റ് എക്സ്റ്റൻഷൻ സർവീസ് മേധാവി . ആർ. പി ശർമ , മുംബൈ യൂണിവേഴ്‌സിറ്റി ഡിപ്പാർട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ്
ജേണലിസത്തിലെ ഡോ. മാത്യു മാർട്ടിൻ, എം. ജി യൂണിവേഴ്‌സിറ്റി ഐ. ആർ. എൽ. ഡി ഡയറക്ടർ ഡോ. കെ. എം. മുസ്തഫ, അൽ അസ്ഹർ മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. കെ.പി ഷിയാസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ . പ്രദീപ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊന്മടത്ത്, ഇ. എൻ. ടി വിഭാഗം മേധാവി ഡോ. റോണി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ മുന്നൂറോളം ശ്രവണ യന്ത്രങ്ങളാണ് വിതരണം നടത്തുന്നത്. ക്യാമ്പ് ഇന്ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക്
04862223000 എന്ന നമ്പരിൽ ബന്ധപ്പെടുക.