തൊടുപുഴ: കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷൻ അംഗീകൃത മീഡിയ ഡിസൈൻ കോഴ്‌സുകളുടെ വിവിധ ട്രേഡുകളിലേക്ക് പുതിയ അദ്ധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.കോഴ്‌സ് കാലാവധി രണ്ടു വർഷം.
കേന്ദ്ര സർക്കാരിന് കീഴിലെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ അംഗീകാരത്തോടെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇമേജ് ക്രിയേറ്റീവ് എഡ്യൂക്കേഷനിലാണ് കോഴ്‌സുകൾ നടത്തുന്നത്. പ്ലസ്ടു / വി .എച്ച് .എസ്.ഇ, ഡിഗ്രി യോഗ്യതയുള്ളവർക് അപേക്ഷിക്കാം.പഠനശേഷം പ്ലേസ്‌മെന്റ് ലഭിക്കും. എൻജിനിയറിങ് ഐ. ടി. പ്രൊഫഷനലുകൾക്ക് നൽകിവരുന്ന വാർഷിക ശമ്പളത്തേക്കാൾ മികച്ച വാഗ്ദാനമാണ് ഇമേജിലെ വിദ്യാർത്ഥികൾക്ക് കമ്പനികൾ നൽകിവരുന്നത് .എൻ. എസ്. ഡി . സി. അംഗീകാരമുള്ള ഈ കോഴ്‌സുകൾക്ക് വിദ്യാഭ്യാസ വായ്പയും ലഭ്യമാണ് .
ക്രിയേറ്റീവ് ഇൻഡസ്ട്രിയിലെ സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തയ്യാറാക്കിയിട്ടുള്ള സിടെക് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത് .തിയറി ക്ലാസുകൾക്കൊപ്പം പ്രായോഗിക പരിശീലനത്തിനും തുല്യ പ്രാധാന്യം നൽകുന്ന പഠനരീതിയാണ് എൻ. എസ്. ഡി. സി പിൻതുടരുന്നത്.വിദ്യാർത്ഥികൾക്ക് പൊതുമേഖല ബാങ്കുകൾ വഴി വിദ്യാഭ്യാസ വായ്പ്പ ലഭ്യമാണ്.
വെബ് ടെക്‌നോളോജിസ് ,വിഷ്വൽ എഫക്ട് ,അനിമേഷൻ ,അഡ്വെർടൈസിങ് ,ഫാഷൻ ഡിസൈനിങ് ,ഇന്റീരിയർ ഡിസൈൻ ,ഗെയിമിങ് എന്നി കോഴ്‌സുകളിലേക്കാണ് പ്രവേശനം .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ,ഫോൺ :9567881023 /04862 227400