ഇടുക്കി: ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കെ. ഐ. ഇ. ഡി ന്റെ അഭിമുഖ്യത്തിൽ വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് ഒക്ടോബർ 8 ന് ഓൺലൈനായി സംഘടിപ്പിക്കും. ചെറുകിട സംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന കിഴങ്ങുവർഗ്ഗ വിള അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന സെഷൻ ആണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓൺലൈൻ ട്രെയ്‌നിംഗിനുള്ള രജിസ്‌ട്രേഷനായി www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 7403180193, 7012376994 എന്നീ നമ്പറുകളിലോ ബന്ധപെടുക.