തൊടുപുഴ: ശുചീകരണ തൊഴിലാളി കളോട് ഉദ്യോഗസ്ഥർകാണിക്കുന്ന അടിമ മനോഭാവം അവസാനിപ്പിക്കണമെന്ന് കണ്ടിജന്റ്ര് സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി )ആവശ്യപ്പെട്ടു.
രണ്ടു വർഷമായി കൊവിഡിന്റെയും പ്രളയത്തിന്റെയും വെല്ലുവിളികളെ അതിജീവിച്ചു ശുചീകരണ പ്രവർത്തനം നടത്തുന്ന സ്ത്രീ പുരുഷ തൊഴിലാളികൾക്ക് നഗരസഭയിൽനിന്ന് അവഗണനയാണ് ലഭിക്കുന്നത്. . ഇത് അവസാനിപ്പിക്കാൻ ഭരണ നേതൃത്വം തയ്യാറായിലെങ്കിൽ ശുചീകരം സ്തംഭിപ്പിച്ചു തൊഴിലാളി കൾ സമരത്തിൽ ഏർപ്പെടേണ്ടി വരും.മുനിസിപ്പൽ കണ്ടിജന്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ദീപക്, മുൻ വൈസ് ചെയർമാൻ റ്റി.കെ സുധാകരൻ നായർ എന്നിവർ പ്രസംഗിച്ചു.