ഇടുക്കി :ജില്ലാ സബ്ബ്-ജൂണിയർ, ജൂനിയർ ,യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 9ന്രാവിലെ 10.30ന് കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ നടക്കും. കരിമണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ അദ്ധ്യക്ഷതവഹിക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ആമുഖ പ്രസംഗം നടത്തും.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ, ജില്ലാ ഒളിമ്പിക് വേവ് ചെയർമാൻ എം.എൻ. ബാബു, കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു നായർ, കേരള ട്രയാത്‌ലൺ അസോസിയേഷൻ ഫ്രസിഡന്റ് ബിനു ജെ. കൈമൾ, കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ ട്രഷറർ കെ. ശശിധരൻ, ആം റെസ് ലിഗ് അസോസിയേഷൻ സംസ്ഥാന വൈസ്-പ്രസിഡന്റ് മനോജ് കൊക്കാട്ട്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം ജെയ്‌സൺ ജോസഫ് എന്നിവർ മുഖ്യ അതിഥികളായിരിക്കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിസ്സ് ആയത്തു പാടം, ബൈജു വറവുങ്കൽ, ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ ചെയർ പേഴ്‌സൺ സുലോച സലിം, കൂടോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനു ഐസക് തുടങ്ങിയവർ പ്രസംഗിക്കും.പങ്കെടുക്കാൻ താൽപര്യമുള്ളവർ വയസു തെളിയിക്കുന്ന സരട്ടിഫിക്കറ്റുകൾ സഹിതം 8നു വൈകുന്നേരം 5 മണിക്കകം പേരു രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ബോക്‌സിംഗ് അസോസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446673895 എന്ന നമ്പരിൽ ബന്ധപ്പെടണം.