ഉടുമ്പന്നൂർ : സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളാ ഹോർട്ടികോർപ്പ് വഴി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പരിശീലനം കേരളാ ഓർഗാനിക് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ഉടുമ്പന്നൂർ കൃഷിഭവനുമായി സഹകരിച്ച് നടത്തി. ജില്ലാതല ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ ഭദ്രദീപം തെളിയിച്ചു. കോഡ്‌സ് പ്രസിഡന്റ് എം.ഐ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്‌ളോത്ത് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ വിഷിഷ്ട വ്യക്തികളെ ആദരിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ, ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ബി.സുനിൽ, ഹോർട്ടികോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ, പി.ആർ.മുരളീധരൻ (റിട്ട.ഹോർട്ടികോർപ്പ്) , 2018 ൽ സംസ്ഥാന തലത്തിൽ ആദരവേറ്റുവാങ്ങിയ തേനീച്ച കർഷകൻ ടി.കെ.രാജുകട്ടപ്പന, കരിമണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ സുമേഷ്‌സുധാകരൻ, ഉടുമ്പന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അശ്വതി മധു,കോഡ്‌സ് ഐ.സി.എസ്ഡയറക്ടർ ടി.എം.സുഗതൻ, ഉടുമ്പന്നൂർ ജവഹർ നാളികേര ഉത്പാദക സംഘം സെക്രട്ടറി ടി.കെ.വിജയൻ എന്നിവർപ്രസംഗിച്ചു. കോഡ്‌സ് സെക്രട്ടറി ടി.കെ രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ഐ ദിവാകരൻ നന്ദിയും പറഞ്ഞു. തേനിന്റെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളെക്കുറിച്ച് ഹോർട്ടികോർപ്പിന്റെ റീജണൽ മാനേജർ ബി. സുനിൽ ക്ലാസ് നയിച്ചു.